ഭോപ്പാലിൽ ദിഗ്‌വിജയ് സിംഗിനെതിരേ സാധ്വി പ്രജ്ഞാ സിംഗിനെ ഇറക്കിയേക്കും
ഭോപ്പാലിൽ ദിഗ്‌വിജയ് സിംഗിനെതിരേ സാധ്വി പ്രജ്ഞാ സിംഗിനെ ഇറക്കിയേക്കും
Monday, March 25, 2019 12:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഭോ​​പ്പാ​​ലി​​ൽ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​നെ​​തി​​രേ സാ​​ധ്വി പ്ര​​ജ്ഞാ സിം​​ഗ് ഠാ​​ക്കൂ​​റി​​നെ ബി​​ജെ​​പി രം​​ഗ​​ത്തി​​റ​​ക്കി​​യേ​​ക്കും. മാ​​വേ​​ഗാ​​വ് സ്ഫോ​​ട​​ന​​ക്കേ​​സി​​ൽ കു​​റ്റ​​വി​​മു​​ക്ത​​യാ​​ക്ക​​പ്പെ​​ട്ട പ്ര​​ജ്ഞാ സിം​​ഗ് മ​​ത്സ​​ര​​ത്തി​​നു സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ത​​ന്നെ കേ​​സി​​ൽ കു​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പ്ര​​ജ്ഞാ സിം​​ഗ് പ​​റ​​യു​​ന്ന​​ത്. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ശി​​വ​​രാ​​ജ് ‌സിം​​ഗ് ചൗ​​ഹാ​​ന്‍റെ പേ​​രും ഉ​​യ​​ർ​​ന്നു​​കേ​​ൾ​​ക്കു​​ന്നു​​ണ്ട്. ബു​​ധ്നി മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു​​ള്ള നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​ണ് ചൗ​​ഹാ​​ൻ.

ഭോ​​പ്പാ​​ലി​​ലേ​​ത് ബി​​ജെ​​പി​​ക്ക് അ​​ഭി​​മാ​​ന​​പോ​​രാ​​ട്ട​​മാ​​ണ്. 1989 മു​​ത​​ൽ ബി​​ജെ​​പി​​യു​​ടെ കൈ​​വ​​ശ​​മു​​ള്ള മ​​ണ്ഡ​​ല​​മാ​​ണി​​ത്. മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി ഡോ. ​​ശ​​ങ്ക​​ർ​​ദ​​യാ​​ൽ ശ​​ർ​​മ​​യാ​​ണ് ഭോ​​പ്പാ​​ലി​​ൽ​​നി​​ന്ന് അ​​വ​​സാ​​ന​​മാ​​യി ലോ​​ക്സ​​ഭ​​യി​​ലെ​​ത്തി​​യ കോ​​ൺ​​ഗ്ര​​സു​​കാ​​ര​​ൻ. 1984ലാ​​ണ് ഡോ. ​​ശ​​ങ്ക​​ർ​​ദ​​യാ​​ൽ ശ​​ർ​​മ വി​​ജ​​യി​​ച്ച​​ത്. രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യ ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​ന് ത​​ന്‍റെ പ​​ഴ​​യ മ​​ണ്ഡ​​ല​​മാ​​യ രാ​​ജ്ഗ​​ഡി​​ൽ മ​​ത്സ​​രി​​ക്കാ​​നാ​​യി​​രു​​ന്നു താ​​ത്പ​​ര്യം.


പാ​​ർ​​ട്ടി അ​​നു​​വ​​ദി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​നെ​​തി​​രേ മ​​ത്സ​​രി​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്നു ബി​​ജെ​​പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കൈ​​ലാ​​ഷ് വി​​ജ​​യ്‌​​വ​​ർ​​ഗി​​യ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.