തെലുങ്കാനയിലെ കോൺഗ്രസ് നേതാവ് ഡി.കെ. അരുണ ബിജെപിയിൽ
Thursday, March 21, 2019 12:28 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഡി.​കെ. അ​രു​ണ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മ​ഹ​ബൂ​ബ്ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​വ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. ഗ​ഡ്വാ​ലി​ൽ​നി​ന്നു മൂ​ന്നു ത​വ​ണ എം​എ​ൽ​എ​യാ​യി​ട്ടു​ള്ള അ​രു​ണ, രാ​ജ​ശേ​ഖ​ർ റെ​ഡ്ഡി, കെ.​റോ​സ​യ്യ എ​ന്നി​വ​രു​ടെ മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു.

2018ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രു​ണ തോ​റ്റു. മ​രു​മ​ക​നും ടി​ആ​ർ​എ​സ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ബ​ന്ദ്‌​ല മോ​ഹ​ൻ കൃ​ഷ്ണ റെ​ഡ്ഡി​യാ​ണ് അ​രു​ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ സി. ​ന​ര​സിം​ഹ റെ​ഡ്ഡി​യു​ടെ മ​ക​ളാ​ണ് അ​രു​ണ. ന​ര​സിം​ഹ റെ​ഡ്ഡി​യും മ​ക​ൻ വെ​ങ്ക​ടേ​ശ്വ​റും മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.