സിബിഐ: ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
സിബിഐ: ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
Thursday, January 17, 2019 2:14 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി എം. ​നാ​ഗേ​ശ്വ​ര റാ​വു​വി​നെ നി​യ​മി​ച്ച​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. കേ​സ് അ​ടു​ത്ത ആ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കാ​മെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് വാ​ക്കാ​ൽ പ​റ​ഞ്ഞ​ത്.

കോ​മ​ണ്‍ കോ​സ് എ​ന്ന എ​ൻ​ജി​ഒ​യും ആ​ക്ടി​വി​സ്റ്റ് അ​ഞ്ജ​ലി ഭ​ര​ദ്വാ​ജു​മാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൻ മു​ഖേ​ന ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റു​ടെ നി​യ​മ​ന​ത്തി​നെ​തി​രേ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ സി​ബി​ഐ​യു​ടെ സ്വ​ത​ന്ത്ര സം​വി​ധാ​ന​ത്തെ ത​ക​ർ​ത്തു കൊ​ണ്ടാ​ണ് നി​യ​മ വി​രു​ദ്ധ​മാ​യ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റെ നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.