കോൽക്കത്തയിൽ 60 നില കെട്ടിടത്തിൽ തീപിടിത്തം
കോൽക്കത്തയിൽ  60 നില കെട്ടിടത്തിൽ തീപിടിത്തം
Sunday, November 18, 2018 2:25 AM IST
കോ​​ൽ​​ക്ക​​ത്ത: കോ​​ൽ​​ക്ക​​ത്ത​​യി​​ൽ നി​​ർ​​മാ​​ണ​​ത്തി​​ലി​​രു​​ന്ന 60 നി​​ല കെ​​ട്ടി​​ട​​ത്തി​​ൽ അ​​ഗ്നി​​ബാ​​ധ. വൈ​​കി​​ട്ട് അ​​ഞ്ചോ​​ടെ 51, 51 നി​​ല​​ക​​ളി​​ലാ​​ണു തീ​​പ​​ട​​ർ​​ന്ന​​ത്. ആ​​ള​​പാ​​യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല.

കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​രം​​കൂ​​ടി​​യ കെ​​ട്ടി​​ട​​മാ​​ണ് ദി 42 ​​എ​​ന്ന ട​​വ​​ർ. തീ​​പി​​ടി​​ത്ത​​ത്തി​​ന്‍റെ കാ​​ര​​ണം അ​​റി​​വാ​​യി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, വെ​​ൽ​​ഡിം​​ഗ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കി​​ടെ എ​​സി മെ​​ഷീ​​നു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന നൈ​​ലോ​​ണ്‍ നെ​​റ്റി​​ലൂ​​ടെ​​യാ​​ണു തീ ​​പ​​ട​​ർ​​ന്ന​​തെ​​ന്നാ​​ണു സൂ​​ച​​ന.


കോ​​ൽ​​ക്ക​​ത്ത ന​​ഗ​​ര​​ത്തി​​ൽ കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ തീ ​​പ​​ട​​രു​​ന്ന​​ത് അ​​ടു​​ത്തി​​ടെ പ​​തി​​വാ​​ണ്. സെ​​പ്റ്റം​​ബ​​റി​​ൽ ബു​​റാ​​ബ​​സാ​​റി​​ലെ ബ​​ഗ്രീ മാ​​ർ​​ക്ക​​റ്റി​​ൽ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി​​രു​​ന്നു. ഒ​​ക്ടോ​​ബ​​റി​​ൽ ക​​ൽ​​ക്ക​​ട്ട മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.