മ്യാൻമറിൽനിന്നു കടത്തിക്കൊണ്ടുവന്ന 64 ലക്ഷത്തിന്‍റെ സ്വർണം പിടിച്ചു
Tuesday, September 25, 2018 12:28 AM IST
വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം: മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്ന് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന 64 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണം പി​​​​ടി​​​​ച്ചു. ഗു​​​​വ​​​​ഹാ​​​​ത്തി-​​​​ചെ​​​​ന്നൈ ട്രെ​​​​യി​​​​നി​​​​ൽ​​​നി​​​​ന്നാ​​​​ണ് സ്വ​​​​ർ​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഗു​​​​വ​​​​ഹാ​​​​ത്തി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള യാ​​​​ത്രി​​​​ക​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഒാ​​​​ഫ് റ​​​​വ​​​​ന്യൂ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍റ്സ് അ​​​​റി​​​​യി​​​​ച്ചു.


1.9 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.​​സ്വ​​​​ർ​​​​ണം ചെ​​​​ന്നൈ​​​​യി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്ക് കൈ​​​​മാ​​​​റാ​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പ്ര​​​​തി പോ​​​​ലീ​​​​സി​​​​നു മൊ​​​​ഴി ന​​​​ൽ​​​​കി. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ആ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ റ​​​​വ​​​​ന്യൂ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍റ്സ് വി​​​​ഭാ​​​​ഗം പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.