വത്തിക്കാൻ കാര്യാലയത്തിൽ മോണ്‍. മിജ ലെസ്കോവർ ഫസ്റ്റ് കൗണ്‍സിലർ
Thursday, September 20, 2018 11:51 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ലെ ഒ​ന്നാം കൗ​ണ്‍സി​ല​റാ​യി സ്ലോ​വേ​നി​യ​ക്കാ​ര​നാ​യ മോ​ണ്‍. മി​ജ ലെ​സ്കോ​വ​ർ ചു​മ​ത​ലേ​യ​റ്റു. പു​തി​യ ഫ​സ്റ്റ് കൗ​ണ്‍സി​ല​റി​നെ അ​പ്പ​സ്തോ​ലി​ക് നു​ണ്‍ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​യി​ലെ​യും നേ​പ്പാ​ളി​ലെ​യും വ​ത്തി​ക്കാ​ൻ എം​ബ​സി​യി​ലെ നി​ല​വി​ലു​ള്ള കൗ​ണ്‍സി​ല​ർ മോ​ണ്‍. ജാ​വി​യ​ർ ഡി. ​ഫെ​ർ​ണാ​ണ്ട​സും ഒ​ന്നാം സെ​ക്ര​ട്ട​റി മോ​ണ്‍. പാ​ട്രി​ക് സോ ​സെ ഹാ​നും വ​ത്തി​ക്കാ​ൻ എം​ബ​സി ചാ​പ്പ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഇ​ന്ന​ലെ സി​ബി​സി​ഐ ആ​സ്ഥാ​ന​ത്തെ​ത്തി​യ നു​ണ്‍ഷ്യോ​യ്ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജെ​ർ​വി​സ് ഡി​സൂ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.


പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തി​ൽ കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.