ലോകത്തെ ക്ഷയരോഗികളിൽ 24 % ഇന്ത്യയിൽ
Thursday, September 20, 2018 11:51 PM IST
ന്യൂ​​ഡ​​ൽ​​ഹി: സാ​​ധാ​​ര​​ണ ക്ഷ​​യ​​രോ​​ഗ മ​​രു​​ന്നു​​ക​​ൾ​​കൊ​​ണ്ടു ചി​​കി​​ത്സി​​ച്ചു ഭേ​​ദ​​മാ​​ക്കാ​​നാ​​കാ​​ത്ത മ​​ൾ​​ട്ടി-​​ഡ്ര​​ഗ്-​​റെ​​സ്റ്റി​​സ്റ്റ​​ന്‍റ് ക്ഷ​​യ​​രോ​​ഗി​​ക​​ളു​​ടെ(​​എം​​ഡി​​ആ​​ർ-​​ടി​​ബി) എ​​ണ്ണ​​ത്തി​​ൽ ലോ​​ക​​ത്ത് ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഇ​​ന്ത്യ​​യാ​​ണെ​​ന്നു ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ റി​​പ്പോ​​ർ​​ട്ട്.

ലോ​​ക​​ത്തെ എം​​ഡി​​ആ​​ർ ക്ഷ​​യ​​രോ​​ഗി​​ക​​ളി​​ൽ 24 ശ​​ത​​മാ​​നം ഇ​​ന്ത്യ​​യി​​ലാ​​ണ്. 13 ശ​​ത​​മാ​​നം ക്ഷ​​യ​​രോ​​ഗി​​ക​​ളു​​ള്ള ചൈ​​ന​​യാ​​ണു ര​​ണ്ടാം സ്ഥാ​​ന​​ത്ത്. റ​​ഷ്യ(​​പ​​ത്തു ശ​​ത​​മാ​​നം) മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ലോ​​ക​​ത്തെ മൊ​​ത്തം എം​​ഡി​​ആ​​ർ ക്ഷ​​യ​​രോ​​ഗി​​ക​​ളി​​ൽ പ​​കു​​തി​​യോ​​ളം ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ലാ​​ണ്. 2017ൽ ​​ലോ​​ക​​ത്ത് ക്ഷ​​യ​​രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച ഒ​​രു കോ​​ടി രോ​​ഗി​​ക​​ളി​​ൽ 27 ശ​​ത​​മാ​​നം(27 ല​​ക്ഷം) ഇ​​ന്ത്യ​​യി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.