വെ​ടി​വ​ച്ചു​കൊ​ന്നശേഷം ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ ക​ഴു​ത്ത​റ​ത്തു
വെ​ടി​വ​ച്ചു​കൊ​ന്നശേഷം ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ ക​ഴു​ത്ത​റ​ത്തു
Thursday, September 20, 2018 1:32 AM IST
ജ​​​മ്മു‍/​​​ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​നെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ​​നി​​​ന്ന് ശിരസ് അറത്തുമാ​​​റ്റി. പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ കാ​​​ണാ​​​താ​​​യ ന​​​രേ​​​ന്ദ​​​ർ സിം​​​ഗി​​​നെ​​​യാ​​​ണു പാ​​​ക് പ​​​ട്ടാ​​​ളം അ​​​തി​​​ക്രൂ​​​ര​​​മാ​​​യി വ​​​ധി​​​ച്ച​​​ത്.

അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സു​​​ഗ​​​മ​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പു​​​ല്ല് നീ​​​ക്കം ചെ​​​യ്യുന്ന​​​തി​​​നി​​​ടെ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തി​​​യ ബി​​​എ​​​സ്എ​​​ഫ് സം​​​ഘ​​​ത്തി​​​ൽ ന​​​രേ​​​ന്ദ​​​ർ സിം​​​ഗും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പാ​​​ക് സൈ​​​ന്യം സം​​​ഘ​​​ത്തി​​​നു​​​നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​തോ​​​ടെ ബി​​​എ​​​സ്എ​​​ഫ് സം​​​ഘം തി​​​രി​​​ച്ച​​​ടി​​​ച്ചു. ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി അ​​​തി​​​ർ​​​ത്തി​​​യി​​​ലെ വേ​​​ലി​​​ക്കു​​​ള്ളി​​​ലേ​​​ക്കു മാ​​​റു​​​ക​​​യും ചെ​​​യ്തു.


ഒ​​​ന്പ​​​തു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട തെ​​​ര​​​ച്ച​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​ണു വി​​​കൃ​​​ത​​​മാ​​​ക്ക​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ മൃ​​ത​​ദേ​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​രീ​​​ര​​​ത്തി​​​ൽ മൂ​​​ന്ന് വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ തു​​​ള​​​ച്ചു​​​ക​​​യ​​​റി​​​യ നി​​​ല​​​യി​​​ലാ​​​ണ്. ക​​​ഴു​​​ത്ത് വേ​​​ർ​​​പെ​​​ടാ​​​റാ​​​യ നി​​​ല​​​യി​​​ലും.

കൊ​​​ല​​​പാ​​​ത​​​കം അ​​​തീ​​​വ​​​ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​വും ഡി​​​ജി​​​എം​​​ഒ​​​യും (ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് മി​​​ലി​​​ട്ട​​​റി ഓ​​​പ്പ​​​റേ​​​ഷ​​​ൻ) പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.