റഫാൽ ഇ​ട​പാ​ട്: കോണ്‍ഗ്രസ് സിഎജിക്കു പരാതി നൽകി
റഫാൽ ഇ​ട​പാ​ട്: കോണ്‍ഗ്രസ്  സിഎജിക്കു പരാതി നൽകി
Thursday, September 20, 2018 1:13 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ക​ണ്‍ട്രോ​ള​ർ ആ​ൻഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​നെ (സിഎജി) ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

കോ​ണ്‍ഗ്ര​സ് ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച തെ​ളി​വു​ക​ൾ സ​ഹി​തം പ​രി​ശോ​ധി​ച്ചു പാ​ർ​ല​മെ​ന്‍റി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നു സി​എ​ജി രാ​ജീ​വ് മെ​ഹ്റി​ഷി ഉ​റ​പ്പു ന​ൽ​കി​യ​താ​യി കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. രാ​ജ്യ​സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും പൊ​തു ഖ​ജ​നാ​വി​ന് ന​ഷ്ടം വ​രു​ത്തി​യു​മാ​ണ് സ​ർ​ക്കാ​ർ ക​രാ​ർ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്എ​എ​ലി​നെ അ​ട്ടി​മ​റി​ച്ചാ​ണ് വ്യ​വ​സാ​യ സു​ഹൃ​ത്തി​ന് ക​രാ​ർ ന​ൽ​കി​യ​ത്.


യു​പി​എ സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കി​യ​തി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല ന​ൽ​കി വി​മാ​നം ഇ​പ്പോ​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്നും കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, ഗു​ലാം ന​ബി ആ​സാ​ദ്, ആ​ന​ന്ദ് ശ​ർ​മ, ജ​യ്റാം ര​മേ​ശ്, ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല, മു​കു​ൾ വാ​സ്നി​ക് എ​ന്നി​വ​രാ​ണ് സി​എ​ജി​യെ ക​ണ്ടു നി​വേ​ദ​നം ന​ൽ​കി​യ​ത്.

റ​ഫാ​ൽ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സി​എ​ജി​ക്കു പു​റ​മേ പാ​ർ​ല​മെ​ന്‍റ് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി, ചീ​ഫ് വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ണ​ർ, പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി എ​ന്നി​വ മു​ന്പാ​കെ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.