രാജീവ് വധക്കേസിലെ പ്രതികളുടെ മോചനം : ശിപാർശ ചെയ്തിട്ടില്ലെന്നു തമിഴ്നാട് ഗവർണർ
രാജീവ് വധക്കേസിലെ പ്രതികളുടെ മോചനം : ശിപാർശ ചെയ്തിട്ടില്ലെന്നു തമിഴ്നാട് ഗവർണർ
Sunday, September 16, 2018 12:41 AM IST
ചെ​​​ന്നൈ: രാ​​​ജീ​​​വ് ഗാ​​​ന്ധി വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ മോ​​​ച​​​നം സം​​​ബ​​​ന്ധി​​​ച്ചു താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ​​​ക​​​ളൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ൻ​​​വാ​​​രി​​​ലാ​​​ൽ പു​​​രോ​​​ഹി​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ വ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണ്.

പ്ര​​​തി​​​ക​​​ളു​​​ടെ മോ​​​ച​​​ന​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു എ​​​ന്ന ത​​​ര​​​ത്തി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത ശ​​രി​​യ​​ല്ലെ​​ന്നു രാ​​​ജ്ഭ​​​വ​​​ൻ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ശി​​​പാ​​​ർ​​​ശ സം​​​ബ​​​ന്ധി​​​ച്ചു ചി​​​ല ത​​​മി​​​ഴ് ചാ​​​ന​​​ലു​​​ക​​​ൾ ച​​​ർ​​​ച്ച വ​​​രെ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. രാ​​​ജീ​​​വ് ഗാ​​​ന്ധി വ​​​ധ​​​ക്കേ​​​സി​​​ലെ ഏ​​​ഴു പ്ര​​​തി​​​ക​​​ൾ​​​ക്കും മോ​​​ച​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നു ത​​​മി​​​ഴ്നാ​​​ട് മ​​​ന്ത്രി​​​സ​​​ഭ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു.


1991 മേ​​​യ് 21 ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്ര​​​ചാ​​​ര​​​ണ റാ​​​ലി​​​ക്കി​​​ടെ​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജീ​​​വ് ഗാ​​​ന്ധി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മ​​​റ്റു 14 പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ്ര​​​തി​​​ക​​​ളാ​​​യ എ​​​ഴു പേ​​​രും 1991 മു​​​ത​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.