തെരഞ്ഞെടുപ്പ് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Monday, November 11, 2024 4:19 AM IST
താമരശേരി: തുണിക്കടയുടെ മറവില്‍ വില്പനക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി വാവാട് തെക്കേടത്ത് മുഹമ്മദ് ഫൗസ് (36) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ ആറോടെ കൊടുവള്ളി വാവാട് ദേശീയപാതയില്‍ വച്ച് കെഎല്‍-57 ടി 352 നമ്പര്‍ ബുള്ളറ്റ് സഹിതമാണ് പിടിയിലായത്.
വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹനപരിശോധനയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കോഴിക്കോട്, താമരശേരി ഭാഗത്തെ സ്ഥിരം ലഹരി വില്പനക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. നരിക്കുനിയില്‍ ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തുന്നതിന്റെ മറവിലാണ് ലഹരിവില്‍പ്പന.
ലഹരിമരുന്നിനു അടിമയായ ഇയാള്‍ രണ്ടു വര്‍ഷമായി ലഹരി വില്പന തുടങ്ങിയിട്ട്.കോഴിക്കോട് ജില്ലയിലെ മൊത്ത വിതരണക്കാരില്‍ നിന്നാണ് ഇയാള്‍ എംഡിഎംഎ വാങ്ങി വില്‍പ്പനക്കായി എത്തിക്കുന്നത് എന്നാണ് പോലീസിനു ലഭിച്ച വിവരം