വൈദ്യുതി ഡ്യൂട്ടി: വിജ്ഞാപനത്തിനുള്ള സസ്പെന്ഷന് നീട്ടി
Thursday, May 23, 2024 2:39 AM IST
കൊച്ചി: വൈദ്യുതി ഡ്യൂട്ടി കെഎസ്ഇബി സര്‍ക്കാരിലേക്ക് നേരിട്ട് അടയ്ക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനുള്ള സസ്പെന്ഷന് ഹൈക്കോടതി രണ്ടു മാസത്തേക്ക് നീട്ടി.
ത്രികക്ഷി കരാര്‍ പ്രകാരമുള്ള പെന്ഷന് ഫണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരേ കെഎസ്ഇബി പെന്‍ഷനേഴ്സ് കൂട്ടായ്മ നല്കിയ ഹര്‍ജിയിലാണ് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിജ്ഞാപനം സസ്പെന്‍ഡ് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സസ്പെന്ഷന് നീട്ടി ജസ്റ്റീസ് എന്‍. നഗരേഷ് ഉത്തരവിട്ടത്.
നാലാം തവണയാണ് ഇടക്കാല ഉത്തരവ് നീട്ടുന്നത്. ഹര്‍ജി വീണ്ടും ജൂലൈ 19ന് പരിഗണിക്കും.