വന്യജീവി ആക്രമണം: പ്രത്യേക ടീമിനെ നിയോഗിക്കുമെന്നു മന്ത്രി രാജീവ്
Tuesday, March 5, 2024 2:31 AM IST
കൊച്ചി: ജനവാസ മേഖലയിലെ വന്യജീവി ആക്രമണം പ്രതിരോധിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നു മന്ത്രി പി. രാജീവ്.
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ ഉടൻ തുടർനടപടി സ്വീകരിക്കും.
നഷ്ടപരിഹാരം നൽകുന്നതു പരിഗണിക്കും. സ്ഥലത്ത് സിസിടിവി കാമറകൾ സ്ഥാപിക്കും. കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.