വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ നിയമ ഭേദഗതി പരിഗണനയിൽ: മന്ത്രി ശശീന്ദ്രൻ
Wednesday, October 4, 2023 1:16 AM IST
പുത്തൂർ/തൃശൂർ: വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിലെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെയും വന്യജീവികളുടെയും സംരക്ഷണം ഒരുപോലെ ഉറപ്പാക്കുകയാണു സർക്കാർ ലക്ഷ്യം. തൃശൂർ ജില്ലയുടെ മലയോര മേഖലയിൽ 140 കിലോമീറ്റർ വൈദ്യുതിവേലി നിർമിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അതിരപ്പിള്ള- വാഴച്ചാൽ ടൂറിസം വികസനത്തിനു 140 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പരിപാടിയുടെ തുടക്കം. വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിൽനിന്നു സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി ഉടന്പടി പ്രമാണം ഏറ്റുവാങ്ങി.