ഇടിമിന്നലിനും കാറ്റിനും സാധ്യത
Saturday, September 23, 2023 2:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചില സ്ഥലങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് കാലവർഷം ഇന്നലെ സജീവമായിരുന്നു. പല സ്ഥലങ്ങളിലും മഴ പെയ്തു. തൊടുപുഴയിലും പിറവത്തും അതിശക്തമായ മഴയാണു പെയ്തത്. ഇരു സ്ഥലങ്ങളിലും ഒൻപത് സെന്റിമീറ്റർ വീതം മഴ പെയ്തു.
മറ്റു സ്ഥലങ്ങളിൽ പെയ്ത മഴ
എറണാകുളം സൗത്ത്-എട്ട്, കുമരകം-ഏഴ്, വൈക്കം, ചേർത്തല, പള്ളുരുത്തി-ആറ്, ഇടുക്കി, കൂത്താട്ടുകുളം, -അഞ്ച്, ആലപ്പുഴ,കായംകുളം, കളമശേരി-നാല് സെന്റിമീറ്റർ വീതം.