സാക്ഷ്യം വഹിച്ച് മതമേലധ്യക്ഷന്മാർ, ഭരണത്തലവൻമാർ, നേതാക്കൾ
Thursday, March 23, 2023 2:17 AM IST
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറടക്ക ശുശ്രൂഷകളില്‍ മതമേലധ്യക്ഷൻമാരും പൗരപ്രമുഖരും നേതാക്കളുമടക്കം നൂറുകണക്കിനു പ്രമുഖർ പങ്കെടുത്തു.
പങ്കെടുത്ത മേലധ്യക്ഷന്മാര്:
സീറോമലബാര്‍സഭ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര സുറിയാനി കത്തോലിക്ക മേജര്‍ ആര്‍ച്ചബിഷപ് ബസേലിയേസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംബ്ലാനി, ഡോ.തോമസ് മാര്‍ കൂറിലോസ്, ഡോ.തോമസ് നെറ്റോ, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ഡോ.സൂസപാക്യം, ബിഷപ്പുമാരായ മാര്‍ ജോസ് പുളിയ്ക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഡോ.സ്റ്റാന്‍ലി റോമന്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ അലക്സ് താരമംഗലം, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോര്‍ജ് രാജേന്ദ്രന്, ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ.വിന്‍സന്റ് സാമുവേല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാര്‍ ഐറേനിയോസ്, ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ പങ്കെടുത്തു.
അനുശോചന സന്ദേശങ്ങള്‍
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കേന്ദ്രമന്ത്രി വി.മുരളീധരന്, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗേ, മുന്‍ കോണ്‍ഗ്രസ് പ്രസഡന്റുമാരായ സോണിയഗാന്ധി, രാഹുല്‍ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആര്‍ച്ച്ബിഷപ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് തുടങ്ങിയവരുടെ അനുശോചന സന്ദേശങ്ങള്‍ ബിഷപ് മാര്‍ തോമസ് പാടിയത്ത് വായിച്ചു.
അന്തിമോപചാരം അര്‍പ്പിച്ച പ്രമുഖര്‍
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, വി.എന്‍.വാസവന്, റോഷി അഗസ്റ്റിന്, വീണാ ജോര്‍ജ്, ആന്റണി രാജു, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, മുന്‍കേന്ദ്രമന്ത്രി പി.സി.തോമസ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുന്‍മന്ത്രി കെ.സി.ജോസഫ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, തോമസ് ചാഴികാടന്, ജോസ് കെ.മാണി, എംഎല്‍എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.പി.മോഹനന്, ഉമാ തോമസ്, സജീവ് ജോസഫ്, സണ്ണി ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, മാത്യു കുഴല്നാടന്, പ്രമോദ് നാരായണന്, മുന്‍എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍എംഎല്‍എമാരായ പി.സി.ജോര്‍ജ്, ജോസഫ് വാഴക്കന്, തോമസ് ഉണ്ണിയാടന്, സുരേഷ് കുറുപ്പ്, ജോസഫ് എം. പുതുശേരി, നഗരസഭാ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് എന്നിവര്‍ കബറടക്ക ചടങ്ങില്‍ പങ്കെടുത്ത പ്രമുഖരാണ്. മുഖ്യമന്ത്രിക്കു വേണ്ടി ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ പുഷ്പചക്രം സമര്‍പ്പിച്ചു.