ബസ് തട്ടി യുവ ഡോക്ടർ മരിച്ചു
Tuesday, August 9, 2022 12:39 AM IST
അന്തിക്കാട്: സ്വകാര്യ ബസിന്റെ പിൻവശം സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ യുവ ഡോക്ടർ മരിച്ചു.
പേരാമംഗലം സഞ്ജീവനി പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും മുറ്റിച്ചൂർ പടിയം തണ്ടാശേരി ടിന്റുവിന്റെ ഭാര്യയുമായ ഡോ. നിത്യ ടിന്റു ഉണ്ണികൃഷ്ണൻ (29) ആണ് മുതുവറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
ഇന്നലെ രാവിലെ ജോലിക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഡോക്ടറുടെ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്വകാര്യ ബസിന്റെ പിൻവശം തട്ടുകയായിരുന്നു. ഡോക്ടർ ബസിന്റെ പിൻചക്രത്തിനിടിയിലേക്ക് തെറിച്ചു വീണു. ശരീരത്തിലൂടെ പിൻചക്രം കയറി തത്ക്ഷണം മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മകൻ: ധ്രുവ് കൃഷ്ണ (രണ്ടു വയസ്).