മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉയ​ർ​ന്നുത​ന്നെ
മു​ല്ല​പ്പെ​രി​യാ​റി​ൽ  ജ​ല​നി​ര​പ്പ് ഉയ​ർ​ന്നുത​ന്നെ
Sunday, August 7, 2022 2:08 AM IST
തൊ​​ടു​​പു​​ഴ: പ​​ത്തു ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന് വെ​​ള്ളം ഒ​​ഴു​​ക്കി​​യി​​ട്ടും മു​​ല്ല​​പ്പെ​​രി​​യാ​​റി​​ലെ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ഉയ​​ർ​​ന്നുത​​ന്നെ. ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടി​​ന് 138.20 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്.

ഈ ​​മാ​​സം പ​​ത്തു​​വ​​രെ 137.5 അ​​ടി​​യാ​​ണ് ത​​മി​​ഴ്നാ​​ട് അം​​ഗീ​​ക​​രി​​ച്ച റൂ​​ൾ​​ക​​ർ​​വ്. സെ​​ക്ക​​ൻഡിൽ 2122 ഘ​​ന​​യ​​ടി വെ​​ള്ളം ത​​മി​​ഴ്നാ​​ട് കൊ​​ണ്ടു​​പോ​​കു​​ന്പോ​​ൾ 2359 ഘ​​ന​​യ​​ടി വെ​​ള്ളം സ്പി​​ൽ​​വേ​​ ഷ​​ട്ട​​റു​​ക​​ളി​​ലൂ​​ടെ പെ​​രി​​യാ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ന്നു​​ണ്ട്.


അ​​തേസ​​മ​​യം സെ​​ക്ക​​ൻഡിൽ 5172 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ത​​മി​​ഴ്നാ​​ട് നാ​​ലു ത​​വ​​ണ ​​ഷ​​ട്ട​​ർ പൂ​​ർ​​ണ​​മാ​​യും അ​​ട​​ച്ച ശേ​​ഷം വീ​​ണ്ടും തു​​റ​​ന്നി​​രു​​ന്നു.​​രാ​​ത്രി​​യി​​ല​​ട​​ക്കം ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന് വെ​​ള്ളമൊ​​ഴു​​ക്കി​​യ​​ത് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ ദു​​രി​​ത​​ത്തി​​ലാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.