പ്രധാനമന്ത്രിയുടെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Friday, January 21, 2022 12:39 AM IST
കൊച്ചി: പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡുകള്‍ക്കായി സിവില്‍ സര്‍വീസ് ജീവനക്കാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംഘടനകള്‍, ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്കും അപേക്ഷകള്‍ അപ് ലോഡ് ചെയ്യാനും https://p mawards.gov.in . അപേക്ഷകള്‍ ഇന്നുമുതല്‍ ഫെബ്രുവരി നാലുവരെ അപ് ലോഡ് ചെയ്യാം.
പോഷന്‍ അഭിയാനില്‍ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍, ഖേലോ ഇന്ത്യ പദ്ധതിയിലൂടെ സ്പോര്‍ട്സിലും ആരോഗ്യക്ഷേമത്തിലുമുള്ള മികവ് നടപ്പാക്കല്‍, പ്രധാനമന്ത്രി സ്വനിധി യോജനയില്‍ ഡിജിറ്റല്‍ പേയ്മെന്റുകളെ സംബന്ധിച്ച ഭരണനിപുണത, ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിലൂടെ സമഗ്ര വികസനം, മനുഷ്യ ഇടപെടലുകളോ തടസങ്ങളോ ഇല്ലാത്ത സേവനങ്ങളുടെ ആദ്യാവസാന ലഭ്യത ഉറപ്പാക്കല്‍, ഇന്നൊവേഷന് എന്നീ പദ്ധതികളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.