സർക്കാർ നിശ്ചലം: വി.ഡി. സതീശൻ
Thursday, January 20, 2022 1:42 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്പോൾ സർക്കാരും ആരോഗ്യ വകുപ്പും നിശ്ചലമായിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഒന്നും രണ്ടും തരംഗങ്ങളിൽ ചെയ്തതുപോലുള്ള യാതൊരു മുന്നൊരുക്കങ്ങളും മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ സ്വീകരിച്ചിട്ടില്ല. സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾ ഉൾപ്പെടെ യാതൊരു സംവിധാനങ്ങളുമില്ല. മുൻ ആരോഗ്യമന്ത്രിക്കു പോലും മരുന്നു കിട്ടാനില്ല. സാധാരണക്കാർ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആരോഗ്യവകുപ്പ് ഡയറക്ടർക്കോ ജില്ലാ മെഡിക്കൽ ഓഫീസർക്കോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കോ ഒരുപങ്കും ഇല്ലാത്ത തരത്തിലുള്ള സംവിധാനങ്ങളാണുള്ളതെന്നു വി.ഡി. സതീശൻ പറഞ്ഞു.