കവണാറ്റിൻകര കാറപകടം: ചികിത്സയിലിരുന്ന രണ്ടു പേർ മരിച്ചു
Thursday, January 20, 2022 1:42 AM IST
കുമരകം: കവണാറ്റിൻകരയിൽ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു.
മണിമല പുവത്തോലിയിൽ തൂങ്കുഴിയിൽ ജിജോ- മഞ്ജു ദന്പതികളുടെ മകൻ ഇവാൻ (ഒന്നര), ചങ്ങനാശേരി നാലുകോടി കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യയും ഇവാന്റെ മുത്തശിയുമായ മോളി സെബാസ്റ്റ്യൻ (70) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ മരിച്ചത്. ഇവാൻ രാവിലെയും മോളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മോളിയുടെ മകൾ മഞ്ജു (45), മരുമകൻ ജിജോ (46) എന്നിവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അർത്തുങ്കൽ പോയി മടങ്ങിവരുന്പോൾ ചൊവാഴ്ച വൈകുന്നേരം 4.30ന് ഇവർ സഞ്ചരിച്ച കാർ കവണാറ്റിൻകരയിൽ തണൽ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മക്കൾ ഇല്ലാതെയുള്ള ജിജോ - മഞ്ജു ദന്പതികളുടെ അനേകവർഷത്തെ കാത്തിരിപ്പിനുശേഷം ഒരു വർഷം മുന്പ് ദത്തെടുത്ത കുട്ടിയാണ് മരിച്ച ഇവാൻ. ഇന്ന് പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കും.