മര്‍ക്കസ് നോളജ് സിറ്റിയിൽ കെട്ടിടം തകർന്നുവീണ് 23 പേർക്ക് പരിക്ക്
Wednesday, January 19, 2022 1:20 AM IST
താമരശേരി: കൈതപ്പൊയിൽ നോളജ് സിറ്റിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ കോൺക്രീറ്റ് നടക്കുന്നതിനിടയിൽ തകർന്നുവീണ് 23 പേർക്ക് പരിക്കേറ്റു.
18 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൈറ്റ് എന്‍ജിനിയറായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ഇവരൊഴിച്ചുള്ളവരെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇന്നലെ രാവിലെ 11.30-നായിരുന്നു സംഭവം.
നോളജ് സിറ്റിക്കുള്ളിലെ ഡിജിറ്റൽ ബ്രിഡ്ജ് എന്ന ബില്‍ഡിംഗിന്റെ ഒന്നാം നിലയുടെ പണി നടന്നു കൊണ്ടിരുന്ന സമയത്താണ് അപകടം. 59 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.