കോവിഡ് പരിശോധന വീടുകളിൽ; കണക്കുകളിൽ ഇല്ല
Tuesday, January 18, 2022 1:27 AM IST
പത്തനംതിട്ട: മെഡിക്കൽ സ്റ്റോറുകളിൽനിന്ന് കോവിഡ് പരിശോധനാ കിറ്റ് വാങ്ങി സ്വന്തംനിലയിൽ പരിശോധന നടത്തുന്നവരുടെ എണ്ണം വർധിച്ചു.
സർക്കാർ ഒൗദ്യോഗിക കണക്കുകൾ ദിവസവും പ്രസിദ്ധീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്പോൾ സ്വന്തം നിലയിൽ പരിശോധന നടത്തി ഫലം സൂക്ഷിക്കുന്നവരുടെ വിവരശേഖരണം ഇല്ല.
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും വിവിധ കന്പനികളുടെ കോവിഡ് പരിശോധനാക്കിറ്റുകൾ ലഭ്യമാണ്. 250 രൂപയാണ് നിരക്ക്. കിറ്റ് വാങ്ങി പരിശോധിച്ച് പോസിറ്റീവാകുന്നവരുടെ വിവരം പുറത്തറിയാറില്ല.
പരിശോധന നടത്തുന്നവർ വിവരം സൈറ്റിൽ നൽകണമെന്ന നിർദേശത്തോടെയാണ് കിറ്റ് വില്പന അനുവദിച്ചത്. എന്നാൽ പരിശോധനകൾ കൂടിയതോടെ യാതൊരു നിയന്ത്രണവുമില്ല.
കോവിഡ് കണക്കുകൾ ഉയർന്നതോടെ മെഡിക്കൽ സ്റ്റോറുകളിലും കിറ്റിന് ക്ഷാമമായി ത്തുടങ്ങി. കിറ്റുകൾ വരുന്നത് വേഗം തീരുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.