സു​പ്രീംകോ​ട​തി വി​ധി മു​ന്നാ​ക്ക​സം​വ​ര​ണ​ത്തെ ബാ​ധി​ക്കു​ക​യി​ല്ല: സു​കു​മാ​ര​ൻ നാ​യ​ർ
സു​പ്രീംകോ​ട​തി വി​ധി മു​ന്നാ​ക്ക​സം​വ​ര​ണ​ത്തെ ബാ​ധി​ക്കു​ക​യി​ല്ല: സു​കു​മാ​ര​ൻ നാ​യ​ർ
Thursday, May 6, 2021 1:59 AM IST
ച​ങ്ങ​നാ​ശേ​രി: മ​റാത്താ സം​വ​ര​ണ​കേ​സി​ലെ സു​പ്രീം​കോ​ട​തി​വി​ധി മു​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്ക്കു​ന്ന​വ​ർ​ക്കു​ള്ള സം​വ​ര​ണ​ത്തെ യാ​തൊ​രു വി​ധത്തി​ലും ബാ​ധി​ക്കു​ക​യി​ല്ലെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഈ ​കേ​സി​ൽ മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​ർ മ​റാ​ഠി സ​മു​ദാ​യത്തി​ന് പി​ന്നാ​ക്ക​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണം ന​ല്കി​യ ന​ട​പ​ടി​യാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​ത്. പ്ര​സ്തു​ത വി​ധി​യെ സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്നു​വ​രു​ന്ന അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ മു​ന്നാ​ക്കത്തി​ലെ പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ ഉ​ള്ള​താ​ണെന്ന് അദ്ദേ ഹം പറഞ്ഞു.

ഇ​ന്ദി​രാ​ സാ​ഹ്‌നി കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ 11 അം​ഗ ബ​ഞ്ച് വി​ല​യി​രുത്തി​യ​ത്, ഭ​ര​ണ​ഘ​ട​ന അ​നുഛേ​ദം 16(4)-ൽ ​വി​വ​ക്ഷി​ക്കു​ന്ന സം​വ​ര​ണ​ത്തോ​ത് 50 ശ​തമാ​നം ആ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള 1963-ലെ ​എം.​ആ​ർ. ബാ​ലാ​ജി മൈ​സൂ​ർ സം​സ്ഥാ​നം എ​ന്ന കേ​സി​ലെ വി​ധി തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന​താ​ണ്. എം.​ആ​ർ. ബാ​ലാ​ജി മൈ​സൂ​ർ സം​സ്ഥാ​നം കേ​സി​ലെ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​ന്നും അ​നുഛേ​ദം 16(4)-ൽ ​ഉ​ള്ള സം​വ​ര​ണ​ത്തോ​ത് 50 ശ​ത​മാ​ന​ത്തി​ൽ കൂ​ടരു​ത് എ​ന്നും ഇ​ന്ദി​രാ​ സാ​ഹ‌്നി കേ​സി​ൽ സു​പ്രീം​കോ​ട​തി അ​ർ​ഥശ​ങ്ക​യ്ക്ക് ഇ​ട​യി​ല്ലാ​തെപ​റ​ഞ്ഞു.

എം.​ആ​ർ. ബാ​ലാ​ജി മൈ​സൂ​ർ സം​സ്ഥാ​നം കേ​സി​ലെ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ ​ഇ​ന്ദി​രാ​സാ​ഹ്‌നി കേ​സി​ൽ പ്ര​ഖ്യാ​പി​ച്ച 50 ശ​ത​മാ​നം എ​ന്ന സം​വ​ര​ണ​ത്തോ​ത് അ​തേ​പ​ടിതു​ട​ര​ണോ വേ​ണ്ട​യോ എ​ന്നാ​ണ് മ​റാ​ത്താ കേ​സി​ൽ ഭ​ര​ണ​ഘ​ട​നാ​ബ​ഞ്ച് പ​രി​ശോ​ധി​ച്ച​ത്.


ഇ​പ്പോ​ൾ, ഇ​ന്ദി​രാ​ സാ​ഹ്നി കേ​സി​ൽ തീ​ർ​പ്പു​ക​ല്പി​ച്ച ഭ​ര​ണ​ഘ​ട​നാ അ​നുഛേ​ദം16(4)ൽ ​വി​വ​ക്ഷി​ക്കു​ന്ന സം​വ​ര​ണ​ത്തോ​ത് 50 ശ​ത​മാ​ന​ത്തി​ൽ ക​വി​യാ​ൻ പാ​ടി​ല്ല എ​ന്ന് സു​പ്രീം​കോ​ട​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ന്നാ​ക്ക​ത്തി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണം 103-ാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗതി​പ്ര​കാ​രം ഭ​ര​ണ​ഘ​ട​നാ അ​നുഛേ​ദം 15(6) ആ​യി​ട്ടും 16(6) ആ​യി​ട്ടും ആ​ണ് ഭ​ര​ണ​ഘ​ടന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ അ​നുഛേ​ദം 15(6), 16(6) എ​ന്നി​വ ഇ​പ്പോ​ഴ​ത്തെ മ​റാ​ത്താ കേ​സി​ൽ പ​രാ​മ​ർ​ശ​വി​ധേ​യ​മാ​യി​ട്ടി​ല്ല.

1 03-ാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജ സു​പ്രീം​കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ക്കാ​തെ നി​രാ​ക​രി​ച്ചി​ട്ടു​ള്ള​തും ഇ​പ്പോ​ൾ ആ ​കേ​സ് ഭ​ര​ണ​ഘ​ട​നാ​ ബെ​ഞ്ചി​നു മു​ന്പി​ൽ ഉ​ള്ള​തു​മാ​ണ്. മു​ന്നാ​ക്ക​ത്തി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്കു​ള്ള സം​വ​ര​ണ​വും പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണ​വും വ്യ​ത്യ​സ്ത ഭ​ര​ണ​ഘ​ട​നാ അ​നുഛേ​ദ​ങ്ങ​ളി​ലാ​ണ് വി​വ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ, ഭ​ര​ണ​ഘ​ട​നാ അ​നുഛേ​ദം 16(4)-ൽ ​ഉ​ള്ള വി​ധി മു​ന്നാ​ക്ക​ത്തി​ലെ പി​ന്നാ​ക്കക്കാ​ർ​ക്കു​ള്ള സം​വ​ര​ണ​ത്തെ യാ​തൊ​രു ത​ര​ത്തി​ലും ബാ​ധി​ക്കു​ക​യി​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.