പോർട്ടലിൽ സാ​ങ്കേ​തി​ക ത​ക​രാ​ർ; കോ​വി​ഡ് വാ​ക്സി​ൻ വിതരണം ത​ട​സ​പ്പെ​ട്ടു
പോർട്ടലിൽ സാ​ങ്കേ​തി​ക ത​ക​രാ​ർ; കോ​വി​ഡ് വാ​ക്സി​ൻ  വിതരണം ത​ട​സ​പ്പെ​ട്ടു
Friday, March 5, 2021 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ലെ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റു മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാം ഘ​​​ട്ട കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടു. കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കോ​​​വി​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ലെ സാ​​​ങ്കേ​​​തി​​​ക​​​ത്ത​​​ക​​​രാ​​​ർ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​വും പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടി​​​ല്ല.

ഇ​​​ന്ന​​​ലെ പ​​​ല​​​യി​​​ട​​​ത്തും പ്രാ​​​യ​​​മാ​​​യ​​​വ​​​രും മ​​​റ്റു ശാ​​​രീ​​​രി​​​കാ​​​വ​​​ശ​​​ത​​​ക​​​ൾ ഉ​​​ള്ള​​​വ​​​രും വാ​​​ക്സി​​​നേ​​​ഷ​​​ന് എ​​​ത്തി​​​യെ​​​ങ്കി​​​ലും വാ​​​ക്സി​​​ൻ എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ മ​​​ട​​​ങ്ങേ​​​ണ്ടി വ​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ നൂ​​​റി​​​ൽ താ​​​ഴെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് വാ​​​ക്സി​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​റ​​​ന്നി​​​ട്ടു​​​ള്ളൂ. സ്പോ​​​ട് ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി പ്രാ​​​യ​​​മാ​​​യ​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​ക​​​രു​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ൻ ആ​​​പ്പി​​​ലോ പോ​​​ർ​​​ട്ട​​​ലി​​​ലോ ക​​​യ​​​റി സെ​​​ൽ​​​ഫ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്ത് മാ​​​ത്ര​​​മേ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​കാ​​​വൂ എ​​​ന്നും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വാ​​​ക്സി​​​ൻ ന​​​ൽ​​​കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​യ​​​തി​​​നാ​​​ൽ സ്ലോ​​​ട്ടു​​​ക​​​ൾ വി​​​ഭ​​​ജി​​​ക്കു​​​ന്ന​​​തി​​​ലെ തി​​​ര​​​ക്കും വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണ​​​ത്തെ ബാ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.