ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ ലോറി കയറി മരിച്ചു
Thursday, March 4, 2021 1:53 AM IST
കോ​ട്ട​യം: ഭ​ർ​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വീ​ട്ട​മ്മ ടോ​റ​സ് ലോ​റി ക​യ​റി​യിറങ്ങി മ​രി​ച്ചു. ന​ട്ടാ​ശേ​രി പു​ത്തേ​ട്ട് വൈ​ശാ​ഖ് ഭ​വ​നി​ൽ പ്ര​കാ​ശി​ന്‍റെ ഭാ​ര്യ നി​ഷ(40)​യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30നു ​കോ​ട്ട​യം നാ​ഗ​ന്പ​ടം പാ​ല​ത്തി​ലായിരുന്നു അ​പ​ക​ട​ം.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ടെ​ക്സ്റ്റൈ​ൽ​സ് ഷോ​പ്പ് ജീ​വ​ന​ക്കാ​രി​യാ​യ നി​ഷ ജോ​ലി​ക്കാ​യി രാ​വി​ലെ ഭ​ർ​ത്താ​വ് പ്ര​കാ​ശി​നൊ​പ്പം സ്കൂ​ട്ട​റി​ൽ കോ​ട്ട​യ​ത്തേ​ക്ക് വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ത്തി​ൽ വച്ച് ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ടോ​റ​സ് ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രേ മ​റ്റൊ​രു വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും നി​ഷ വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. റോ​ഡി​ലേ​ക്കു വീ​ണ നി​ഷ​യു​ടെ ത​ല​യി​ലൂ​ടെ ടോ​റ​സ് ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി ശ​രീ​രം തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം ഛിന്ന​ഭി​ന്ന​മാ​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു മ​ണി​ക്കൂ​റു​ക​ളോ​ളം എം​സി റോ​ഡി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.


മ​രി​ച്ച നി​ഷ​യു​ടെ മ​ക്ക​ൾ: അം​ശ, അം​ശീ​ത്ത്. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.