ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​​വ​​​ര​​​ണം പിഎസ്‌സിയിലും:ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​ഭി​ന​ന്ദി​ച്ചു
Saturday, October 24, 2020 12:03 AM IST
കൊ​​​ച്ചി: സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്കു​​​ള്ള ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സം​​​വ​​​ര​​​ണം പി​​​എ​​​സ്‌​​സി നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലും ബാ​​​ധ​​​ക​​​മാ​​​ക്കി​​​യ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​ത്തെ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

ഇ​​​ഡ​​ബ്ല്യു​​​എ​​​സ് സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗം ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ല്‍ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​പോ​​​കു​​​ന്ന ജ​​​ന​​​വി​​​ഭാ​​​ഗ​​​മാ​​​ണ്. ഇ​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ലെ ഇ​​​ത​​​ര സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കൊ​​​പ്പം ഉ​​​യ​​​ര്‍​ത്തി​​​ക്കൊ​​​ണ്ടു വ​​​രേ​​​ണ്ട​​​ത് മാ​​​നു​​​ഷി​​​ക​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ട്ര​​​ഷ​​​റ​​​ര്‍ പി.​​​ജെ പാ​​​പ്പ​​​ച്ച​​​ന്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ല്‍, ബെ​​​ന്നി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.