സെന്റ് ഗിറ്റ്സ് കോളജിന് ഹൈപ്പർലെഡ്ജർ അസോസിയേറ്റ് അംഗത്വം
Monday, October 19, 2020 11:09 PM IST
പത്താമുട്ടം: ലിനക്സ് ഫൗണ്ടേഷന്റെ ഹൈപ്പർലെഡ്ജർ പ്രോജക്ടിന്റെ അസോസിയേറ്റ് അംഗത്വം ലഭിച്ച വിദ്യാഭ്യാസസ്ഥാപനമായി സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിംഗ്. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നി മേഖലകളിലെ ഗവേഷണത്തിനും പരിശീലനത്തിനുമായി കോളജ് ആരംഭിച്ച സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗിനു കീഴിലുള്ള ബ്ലോക്ക് ചെയിൻ ക്ലബിനാണ് ഈ അംഗത്വം ലഭിക്കുന്നത്.
ബിസിനസ് ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനഘടന, ടൂളുകൾ, ലൈബ്രറികൾ എന്നിവ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള ഓപ്പണ്‍ സോഴ്സ് കമ്മ്യൂണിറ്റിയാണ് ഹൈപ്പർലെഡ്ജർ. ഹൈപ്പർലെഡ്ജർ പ്രോജക്ടുമായി സഹകരിക്കുന്ന ലോകമെന്പാടുമുള്ള 17 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്ററിൽ ചേരുന്ന രണ്ടാമത്തെ എൻജിനീയറിംഗ് കോളജാണ് സെന്റ് ഗിറ്റ്സ്. ഐബിഎം, ഇന്റൽ, എസ്എപി അരിബ എന്നിവരുടെ ഹൈപ്പർലെഡ്ജർ പ്രൊജക്ടുകളിലേക്ക് ഇന്റേണ്‍ഷിപ്പും പ്ളേസ്മെന്റും ലഭിക്കുവാൻ ഈ അംഗത്വം വഴിയൊരുക്കും.