കർഷകർക്ക് എംബ്ലം വയ്ക്കാനുള്ള അവകാശം വേണം: കാർഷിക പുരോഗമന സമിതി
Monday, October 19, 2020 11:09 PM IST
കൽപ്പറ്റ: കർഷകർക്ക് അവരുടെ അംഗീകാരവുമായി ബന്ധപെട്ടു എംബ്ലം വയ്ക്കാനുള്ള അവകാശം ബന്ധപ്പെട്ട അധികാരികൾ നൽകണമെന്ന് കാർഷിക പുരോഗമന സമിതി സംസ്ഥാന ഓണ്‍ലൈൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഡോക്ടർമാർക്കും അഭിഭാഷകർക്കും എംബ്ലം വയ്ക്കാനുള്ള അധികാരമുണ്ട്. എന്നാൽ എല്ലാ മേഖലയിലും കർഷകർ തീർത്തും അവഗണിക്കപ്പെടുകയാണ്. 2021 ജനുവരി മുതൽ സംസ്ഥാനത്തുടനീളം കർഷകർ തങ്ങളുടെ ചിഹ്നം ഉപയോഗിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ തുടക്കം കുറിക്കുവാനും യോഗം തീരുമാനിച്ചു.