ആർ. മുകുന്ദ് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ
Monday, October 19, 2020 11:09 PM IST
തിരുവനന്തപുരം: ആർ. മുകുന്ദ് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജറായി ചുമതലയേറ്റെടുത്തു. ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ്(ഐആർഎസ്എംഇ) 1986 ബാച്ച് ഉദ്യോഗസ്ഥനാണ്. ചെന്നെ അഡീഷണൽ ഡിവിഷണൽ റെയിൽ മാനേജറായി സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ചെന്നെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, കപൂർത്തല റെയിൽ കോച്ച് ഫാക്ടറി, സെൻട്രൽ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് എന്നിവിടങ്ങളിലും ചുമതലകൾ വഹിച്ചിട്ടുണ്ട്.