ദേ​ശീ​യ​പ്ര​ക്ഷോ​ഭത്തിന് രാഷ്‌ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ്
Monday, September 21, 2020 1:15 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ പാ​​​സാ​​​ക്കി​​​യ ക​​​ര്‍​ഷ​​​ക​​​വി​​​രു​​​ദ്ധ നി​​​യ​​​മം റ​​​ദ്ദാ​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ര്‍​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ ഐ​​​ക്യ​​​വേ​​​ദി​​​യാ​​​യ രാ​​​ഷ്‌ട്രീയ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘ് ദേ​​​ശീ​​​യ​​​ത​​​ല പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് ഇ​​​ന്നു ബാം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. ഗു​​​ജ​​​റാ​​​ത്ത്, മ​​​ഹാ​​​രാ​​​ഷ്‌ട്ര, ഛത്തീ​​​സ്ഗ​​ഡ് തു​​​ട​​​ങ്ങി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ക​​​ര്‍​ഷ​​​ക​​​ര്‍ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി പ്ര​​​തി​​​ഷേ​​​ധി​​​ക്കും.
ഹ​​​രി​​​യാ​​​ന, പ​​​ഞ്ചാ​​​ബ്, രാ​​​ജ​​​സ്ഥാ​​​ന്‍, യു​​​പി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ക്ഷോ​​​ഭം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​വാ​​​നും ദേ​​​ശീ​​​യ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

രാഷ്‌ട്രീയ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ ഷെ​​​വ. അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്ക് രൂ​​​പം ന​​​ല്‍​കി. കൊ​​​ച്ചി റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​നു മു​​​ന്നി​​​ല്‍ 23ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ നാ​​​ലു വ​​​രെ വി​​​വി​​​ധ ക​​​ര്‍​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സസ​​​മ​​​ര​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​കും. പ​​​രി​​​സ്ഥി​​​തിലോ​​​ല ബ​​​ഫ​​​ര്‍ സോ​​​ണി​​​നെ​​​തി​​​രെ ഇ​​​ന്‍​ഫാം ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി മാ​​​ര്‍ റെ​​​മി​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നിയിൽ നടത്തുന്ന പ​​​ട​​​പ്പു​​​റ​​​പ്പാ​​​ട് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് രാ​​​ഷ്‌ട്രീ​​​യ കി​​​സാ​​​ന്‍ മ​​​ഹാ​​​സം​​​ഘ് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.