ക്രൈസ്തവരെ തേജോവധം ചെയ്യാൻ സെൻസർ ബോർഡ് കൂട്ടുനിൽക്കരുത്: കത്തോലിക്കാ കോൺഗ്രസ്
ക്രൈസ്തവരെ തേജോവധം ചെയ്യാൻ സെൻസർ ബോർഡ് കൂട്ടുനിൽക്കരുത്: കത്തോലിക്കാ കോൺഗ്രസ്
Tuesday, February 25, 2020 12:28 AM IST
കോ​ട്ട​യം: ക്രൈ​സ്ത​വ വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും അ​വ​ഹേ​ള​നാ​പ​ര​മാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ക്രൈ​സ്ത​വ​രെ തേ​ജോ​വ​ധം ചെ​യ്യാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡ് കൂ​ട്ടു​നി​ൽ​ക്ക​രു​തെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം. വി​ശ്വാ​സ​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തും​വി​ധം ചി​ല ക്രൈ​സ്ത​വ വി​രു​ദ്ധ ശ​ക്തി​ക​ൾ ത​യാ​റാ​ക്കു​ന്ന ഇ​ത്ത​രം സി​നി​മ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.


യേ​ശു​വി​ന്‍റെ നാ​മം അ​വ​ഹേ​ള​നാ​പ​ര​മാ​യി സി​നി​മ​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ക്രൈ​സ​ത​വ വി​ശ്വാ​സി​ക​ൾ​ക്ക് ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക്രൈ​സ്ത​വ​രെ അ​വ​ഹേ​ളി​ച്ച് പ​ണം സ​മ്പാ​ദി​ക്കാ​ൻ സി​നി​മ രം​ഗ​ത്തു​ള്ള​വ​ർ ശ്ര​മി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഇ​ത്ത​രം സി​നി​മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽനി​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്തി​രി​യ​ണ​മെ​ന്നും ബി​ജു പ​റ​യ​ന്നി​ലം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.