കെആർഎൽസിസി വാർഷികം ഇന്ന്
Friday, May 24, 2019 2:29 AM IST
കൊച്ചി: കെആർഎൽസിസിയുടെ 17-ാമതു വാർഷികാഘോഷം ഇന്ന് എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ നടക്കും. രാവിലെ 10.30ന് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി സന്ദേശം നല്കും. വൈസ് പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംഎൽഎ മുഖ്യാതിഥിയാകും.
വൈസ് പ്രസിഡന്റ് ഫാ. അഗസ്റ്റിൻ മുള്ളൂർ, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ട്രഷറർ ആന്റണി നൊറോണ എന്നിവർ പ്രസംഗിക്കും. സിവിൽ സർവീസ് പരീക്ഷയിൽ റാങ്കു നേടിയ നിർമൽ ഔസേപ്പച്ചനെ യോഗത്തിൽ ആദരിക്കും.