ചൈനീസ് സൈന്യം 1025 തവണ ഇന്ത്യൻമണ്ണിൽ അതിക്രമിച്ചുകയറി
Thursday, November 28, 2019 12:22 AM IST
ന്യൂഡൽഹി: 2016 മുതൽ 2018 വരെ 1025 തവണ ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ അതിക്രമിച്ചുകയറിയെന്ന് കേന്ദ്രമന്ത്രി പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് ലോക്സഭയെ അറിയിച്ചു. 2016ൽ 273 തവണയും 2017ൽ 426 തവണയും 2018ൽ 326 തവണയും ചൈനീസ് സൈന്യം ഇന്ത്യൻമണ്ണിൽ അതിക്രമിച്ചുകയറിയെന്ന് മന്ത്രി പറഞ്ഞു.