ദു​​ബാ​​യ്: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് അ​​യ​​യ്ക്കി​​ല്ലെ​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ടി​​ന​​നു​​സ​​രി​​ച്ച് ഐ​​സി​​സി പു​​തി​​യ ഫോ​​ർ​​മാ​​റ്റ് മു​​ന്നോ​​ട്ടു​​വ​​ച്ചു. പാ​​ക്കി​​സ്ഥാ​​ൻ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2025 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​ന്ത്യ​​ൻ ടീ​​മി​​നെ അ​​യ​​യ്ക്കി​​ല്ലെ​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​ൻ അ​​യ​​വി​​ല്ലാ​​ത്ത​​തോ​​ടെ​​യാ​​ണ് ഐ​​സി​​സി​​യു​​ടെ പു​​തി​​യ നീ​​ക്കം.

2024-27 ഐ​​സി​​സി ക്രി​​ക്ക​​റ്റ് സൈ​​ക്കി​​ളി​​ൽ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും നേ​​ർ​​ക്കു​​നേ​​ർ​​വ​​രു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​രു രാ​​ജ്യ​​ത്തു​​വ​​ച്ചും ന​​ട​​ത്തേ​​ണ്ട എ​​ന്ന​​താ​​ണ് ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​നം. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലെ മ​​ത്സ​​ര​​ങ്ങ​​ൾ നി​​ഷ്പ​​ക്ഷ വേ​​ദി​​യി​​ൽ അ​​ര​​ങ്ങേ​​റും. ഐ​​സി​​സി ബോ​​ർ​​ഡ് വോ​​ട്ടിം​​ഗി​​ലൂ​​ടെ​​യാ​​ണ് ഈ ​​തീ​​രു​​മാ​​നം കൈ​​ക്കൊ​​ണ്ട​​തെ​​ന്നാ​​ണ് വി​​വ​​രം.

ബി​​സി​​സി​​ഐ​​ക്ക് തി​​രി​​ച്ച​​ടി

പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ ടീ​​മി​​നെ അ​​യ​​യ്ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ൽ കോ​​ടി​​ക​​ളു​​ടെ ന​​ഷ്ടം ബി​​സി​​സി​​ഐ​​ക്കും ഉ​​ണ്ടാ​​കു​​മെ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. കാ​​ര​​ണം, ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ൽ 16 വ​​ർ​​ഷ​​മാ​​യി പ​​ര​​ന്പ​​ര​​ക​​ൾ ഒ​​ന്നും ക​​ളി​​ച്ചി​​ട്ടി​​ല്ല.

എ​​ന്നാ​​ൽ, ഐ​​സി​​സി ലോ​​ക​​ക​​പ്പ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി പാ​​ക്കി​​സ്ഥാ​​ൻ ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്. ലോ​​ക ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​മാ​​യ ഇ​​ന്ത്യ x പാ​​ക് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​തു​​വ​​രെ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച​​തി​​ലൂ​​ടെ ബി​​സി​​സി​​ഐ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ കോ​​ടി​​ക​​ൾ വ​​രു​​മാ​​ന​​മാ​​യി എ​​ത്തി. ഏ​​റ്റ​​വും ഒ​​ടു​​വി​​ലാ​​യി 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ൻ മ​​ത്സ​​രം ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ​​വ​​ച്ച് അ​​ര​​ങ്ങേ​​റി​​യ​​ത്.


ഹൈ​​ബ്രി​​ഡ്/​​നി​​ഷ്പ​​ക്ഷ വേ​​ദി​​യി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം ന​​ട​​ത്താ​​മെ​​ന്ന് ഐ​​സി​​സി ബോ​​ർ​​ഡ് യോ​​ഗം വോ​​ട്ടിം​​ഗി​​ലൂ​​ടെ തീ​​രു​​മാ​​നി​​ച്ച​​ത്.

ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2025 ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്, 2026 പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കൊ​​ന്നും പാ​​ക്കി​​സ്ഥാ​​ൻ എ​​ത്തി​​ല്ലെ​​ന്ന് ഇ​​തോ​​ടെ ഉ​​റ​​പ്പാ​​യി.

ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഹൈ​​ബ്രി​​ഡ്

പാ​​ക്കി​​സ്ഥാ​​ൻ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2025 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഹൈ​​ബ്രി​​ഡ് മോ​​ഡ​​ലി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​ന​​മാ​​യി.

ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ നി​​ഷേ​​പ​​ക്ഷ വേ​​ദി​​യി​​ലാ​​യി​​രി​​ക്കും ന​​ട​​ക്കു​​ക. ഫെ​​ബ്രു​​വ​​രി 19 മു​​ത​​ലാ​​ണ് ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി അ​​ര​​ങ്ങേ​​റു​​ന്ന​​ത്. നി​​ല​​വി​​ൽ ഹൈ​​ബ്രി​​ഡ് അ​​ല്ലെ​​ങ്കി​​ൽ നി​​ഷ്പ​​ക്ഷ വേ​​ദി​​യി​​ൽ മ​​ത്സ​​ര​​ം ന​​ട​​ത്താ​​മെ​​ന്നു മാ​​ത്ര​​മാ​​ണ് ഐ​​സി​​സി ബോ​​ർ​​ഡ് യോ​​ഗ​​ തീരുമാനം.

2008നു​​ശേ​​ഷം ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നം ത​​മ്മി​​ൽ പ​​ര​​ന്പ​​ര​​ക​​ൾ ഒ​​ന്നും ന​​ട​​ന്നി​​ട്ടി​​ല്ല. 16 വ​​ർ​​ഷം മു​​ന്പാ​​ണ് ഇ​​ന്ത്യ അ​​വ​​സാ​​ന​​മാ​​യി പാ​​ക്കി​​സ്ഥാ​​നി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​ത്. അ​​തേ​​സ​​മ​​യം, ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച ഐ​​സി​​സി പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി പാ​​ക്കി​​സ്ഥാ​​ൻ എ​​ത്തി​​യി​​രു​​ന്നു.

യു​​എ​​ഇ, ശ്രീ​​ല​​ങ്ക

നി​​ഷ്പ​​ക്ഷ വേ​​ദി എ​​വി​​ടെ​​യാ​​യി​​രി​​ക്ക​​ണം എ​​ന്ന​​തു തീ​​രു​​മാ​​നി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം ആ​​തി​​ഥേ​​യ രാ​​ജ്യ​​ത്തി​​നാ​​ണ്. 2025 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ യു​​എ​​ഇ, ശ്രീ​​ല​​ങ്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലൊ​​ന്നി​​ൽ ന​​ട​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.