ഇന്ത്യ x പാക് പോരാട്ടം
Sunday, December 15, 2024 12:31 AM IST
ക്വാലാലംപുർ: പ്രഥമ എസിസി അണ്ടർ 19 വനിതാ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇന്നു തുടക്കം. ഗ്രൂപ്പ് ബിയിൽ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്നു നേരിടും. രാവിലെ 11.30നാണ് മത്സരം ആരംഭിക്കുന്നത്. ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ മലേഷ്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. രാവിലെ ഏഴിനാണ് ഈ മത്സരം.
രണ്ടു ഗ്രൂപ്പുകളിലായി ആറു ടീമുകളാണ് ടൂർണമെന്റിലുള്ളത്. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് മുന്നേറും. സൂപ്പർ ഫോറിൽ ആദ്യ രണ്ടു സ്ഥാനത്ത് എത്തുന്ന ടീമുകൾ തമ്മിലാണ് ഫൈനൽ. ഈ മാസം 22നാണ് ഫൈനൽ.
അടുത്തിടെ സമാപിച്ച അണ്ടർ 19 ആൺകുട്ടികളുടെ ഏഷ്യ കപ്പിൽ ഇന്ത്യയെ ഫൈനലിൽ കീഴടക്കി ബംഗ്ലാദേശ് ചാന്പ്യന്മാരായിരുന്നു.
ഗ്രൂപ്പ് എ: ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക.
ഗ്രൂപ്പ് ബി: ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ.