കേരളം തോറ്റു
Sunday, December 15, 2024 12:31 AM IST
അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ കേരളത്തിനു തോൽവി. ഹൈദരാബാദ് ഒന്‍പതു റണ്‍സിന് കേരളത്തെ തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സ് എടുത്തു. കേരളത്തിന് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 222 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ദൃശ്യ (144 പന്തിൽ 103) സെഞ്ചുറി നേടിയെങ്കിലും കേരളത്തെ ജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
ഹൈദരാബാദിനുവേണ്ടി ഓപ്പണർ രമ്യയും (78) ക്യാപ്റ്റൻ വെല്ലൂർ മഹേഷ് കാവ്യയും (68 നോട്ടൗട്ട്) തിളങ്ങി. കേരള ക്യാപ്റ്റൻ ഷാനി 32 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി.