ഗോകുലം സമനിലയിൽ
Sunday, December 15, 2024 12:31 AM IST
ഷില്ലോംഗ്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി ഷില്ലോംഗ് ലാജോംഗ് എഫ്സിയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 2024-25 സീസണിലെ എവേ പോരാട്ടത്തിലാണ് ഗോകുലം ഗോളില്ലാതെ പോയിന്റ് പങ്കുവച്ചത്.
അഞ്ചു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി ഗോകുലം ആറാമതും ഷില്ലോംഗ് ലാജോംഗ് അഞ്ചാമതുമാണ്. ഈ സീസണിൽ ഒരു ജയം മാത്രമാണ് ഗോകുലത്തിനുള്ളത്.