ടെ​​ഹ്‌​​റാ​​ന്‍: വി​​വാ​​ദ​​മാ​​യ ഹി​​ജാ​​ബ് നി​​യ​​മം പി​​ന്‍​വ​​ലി​​ച്ച് ഇ​​റാ​​ന്‍ ഭ​​ര​​ണ​​കൂ​​ടം. നി​​യ​​മ​​ത്തി​​നെ​​തി​​രേ വ​​ലി​​യ​​തോ​​തി​​ലു​​ള്ള പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​റാ​​ന്‍റെ സു​​പ്രീം നാ​​ഷ​​ണ​​ല്‍ സെ​​ക്യൂ​​രി​​റ്റി കൗ​​ണ്‍​സി​​ലി​​ന്‍റെ തീ​​രു​​മാ​​നം.

സ്ത്രീ​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളും മു​​ടി, കൈ​​കാ​​ലു​​ക​​ള്‍ എ​​ന്നി​​വ പൂ​​ര്‍​ണ​​മാ​​യി മ​​റ​​യും​​വി​​ധ​​ത്തി​​ല്‍ ഹി​​ജാ​​ബ് ധ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ടു​​ന്ന നി​​യ​​മം ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​രു​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​റാ​​ന്‍ അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.