പ്ലാ​സ്റ്റി​ക് കു​പ്പി​യ​ട​പ്പു​ക​ൾ പുനരുപയോഗിച്ച് ക​ഥ​ക​ളി​മു​ഖ​മൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, September 26, 2024 6:45 AM IST
ഷൊ​ർ​ണൂ​ർ: പ്ലാ​സ്റ്റി​ക്കി​ന്‍റെ പാ​ഴ് വ​സ്തു​ക്ക​ളി​ൽ ക​ഥ​ക​ളി​മു​ഖം വി​രി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ.
വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് അ​ട​പ്പു​ക​ളു​പ​യോ​ഗി​ച്ചാ​ണ് ഷൊ​ർ​ണൂ​രി​ലെ ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ ക​ര​കൗ​ശ​ല​ത്തി​ന്‍റെ ക​ഥ​ക​ളി ഒ​രു​ക്കി​യ​ത്.

പ്ല​സ്ടു ബ​യോ​മാ​ക്സ് വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​ജെ. ജീ​വ​ൻ, അ​മ​ൽ ആ​ന​ന്ദ്, എ.​സി. അ​ജി​ത്ത് കൃ​ഷ്ണ​ൻ, വി. ​സ​ഞ്ജ​യ്, പി. ​വി​ഷ്ണു, നി​വേ​ദ് പി. ​അ​നി​ൽ, പി.​എ​സ്. പൂ​ജ, മി​ത്ര മ​നോ​ജ് എ​ന്നീ എ​ട്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു ഈ ​പ്ര​യ​ത്ന​ത്തി​നു പി​ന്നി​ൽ. ഒ​രു​മാ​സ​ത്തി​ന്‍റെ അ​ധ്വാ​ന​ഫ​ല​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ രൂ​പം​നി​ർ​മി​ച്ചെ​ടു​ത്ത​തെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.


സ്കൂ​ളി​ലെ ഒ​ഴി​വു നേ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ണു പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​ഞ്ഞ 4000ത്തോ​ളം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ടെ അ​ട​പ്പു​ക​ളാ​ണു ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​വ​യും ക​ണ്ടെ​ത്തി ശേ​ഖ​രി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. അ​ഞ്ച​ടി ഉ​യ​ര​വും അ​ഞ്ച​ടി വീ​തി​യും ക​ലാ​സൃ​ഷ്ടി​ക്കു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സൃ​ഷ്ടി​യെ​തേ​ടി ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ശം​സ​യു​മെ​ത്തി​യി​രു​ന്നു.