ചിറ്റൂർ: പൊൽപ്പുള്ളി ഇഎംഎസ് ഗ്രന്ഥശാലാ ഒന്നാം വാർഷികം ചെറുകഥാകൃത്ത് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.എ. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് മുണ്ടൂർ സേതുമാധവൻ മുഖ്യാതിഥിയായിരുന്നു.
പ്രഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ് ലഭിച്ച ഡോ. പി.ആർ. ജയശീലനെ വൈശാഖൻ മാഷ് ആദരിച്ചു. സേവന സഹകരണ ബാങ്ക് പ്രസിഡന്റ് എസ് .സന്തോഷ്കുമാർ മെഫ്കോ പ്രസിഡന്റ് കെ. സ്വാമിനാഥൻ, കോംകോ പ്രസിഡന്റ് എ. വിനോദ് പ്രസംഗിച്ചു.