പാലക്കാട്: നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാൽക്കാലികൾ അപകടഭീഷണി. ഇരുചക്ര വാഹനക്കാരാണു ഏറിയപങ്കും അപകടത്തിൽപെടുന്നത്.
നാൽക്കാലികളെ പിടിച്ചുകെട്ടാൻ നഗരസഭ നടപടി ആരംഭിച്ചെങ്കിലും രാഷ്ട്രീയ സമ്മർദംമൂലം നിർത്തുകയാണുണ്ടായത്. ഇവയെ പിടിച്ചുകെട്ടിയപ്പോൾ വിട്ടുകൊടുക്കാൻ ഒത്താശയുമായി ചില കൗൺസിലർമാർ എത്തിയതു നഗരസഭയ്ക്ക് തലവേദനയായിരുന്നു. സമ്മർദത്തിൽ നഗരസഭ തലയൂരുകയായിരുന്നുവെന്നാണ് പരക്കെയുള്ള ആരോപണം. രാഷ്ട്രീയസമ്മർദത്തിനു വഴങ്ങാതെ നാൽക്കാലികളെ നീക്കംചെയ്യാൻ നടപടിവേണമെന്നാണ് നഗരത്തിലെ ഓട്ടോ- ടാക്സി ഡ്രൈവർമാർ ഉന്നയിക്കുന്ന ആവശ്യം.