വടക്കഞ്ചേരി: ഐഎൻടിയുസി വണ്ടാഴി മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണന് സ്വീകരണവും നൽകി. ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി വണ്ടാഴി മണ്ഡലം പ്രസിഡന്റ് വാസു അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കണ്ണൻ പുല്ലുപാറ, രാമകൃഷ്ണൻ, സുബൈർ ജില്ലാ സെക്രട്ടറിമാരായ ആർ. നാരായണൻ, എൻ. മുരളീധരൻ, കാരയങ്കാട് ശിവരാമകൃഷ്ണൻ, എൻ. അശോകൻ, മൂസാകുട്ടി, എൻ. വിഷ്ണു, പഞ്ചായത്തംഗം ആർ. സുരേഷ്, എ. ഗോപിനാഥൻ മാസ്റ്റർ, എം. സുരേഷ് ബാബു, സി.എൻ. ദിനകരൻ, എൻ. രമേഷ്, പി.ബി. രതീഷ്, പി.കെ. പ്രവീൺ, കെ. ഗൗതമൻ, വി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.