ചിറ്റൂർ: കേണമ്പുള്ളിയിൽ യുവാവിനെ ബൈക്കപകടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കേണമ്പുള്ളി ഗംഗാധരന്റെ മകൻ ജസ്വന്ത്(34) ആണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെ തോട്ടത്തിനുസമീപം ബൈക്കിനടിയിൽ കിടക്കുന്നനിലയിൽ മൃതദേഹം നാട്ടുകാരാണ് കണ്ടത്.
ചിറ്റൂർ പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു കൈമാറി. ബൈക്ക് നിയന്ത്രണംവിട്ടുമറിഞ്ഞാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. ജസ്വന്തിന്റെ അമ്മ: ശശികല. സഹോദരി: ജിൻസി.