കോയമ്പത്തൂർ: വനചരഗം കരടിമൈത സർക്കിളിനു കീഴിലുള്ള പോളമ്പട്ടി ഒന്നാം ബ്ലോക്കിലെ പെരുമാൾകോവിൽ ചരകത്തിനുസമീപം മണ്ണെടുക്കുന്നതിനിടെ ആനയുടെ അസ്ഥികൂടം കണ്ടെത്തി.
2014 ഡിസംബറിൽ രണ്ട് കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 വയസ്സുള്ള ആൺ ആന ചത്തതായും പോസ്റ്റ്മോർട്ടത്തിനുശേഷം ആനയെ ഇവിടെ തന്നെ സംസ്കരിച്ചുവെന്നും വനംവകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ആനയുടെ കൊമ്പുകൾ ശേഖരിച്ചുവെന്നും ശേഷിക്കുന്നവയാണ് കണ്ടെത്തിയതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.