എ​ട​ത്തി​രു​ത്തി​യി​ൽ പൊ​ട്ടി​യ പൈ​പ്പ് ശ​രി​യാ​ക്കി, കു​ടി​വെ​ള്ളം ഇ​ന്നെ​ത്തി​യേ​ക്കും
Saturday, October 5, 2024 7:51 AM IST
ക​യ്പ​മം​ഗ​ലം: എ​ട​ത്തി​രു​ത്തി​യി​ൽ പൊ​ട്ടി​യ നാ​ട്ടി​ക ശു​ദ്ധ​ജ​ല​പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ട്ര​യ​ൽ​റ​ൺ ആ​രം​ഭി​ച്ചു. തീ​ര​ദേ​ശ​ത്തെ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ട​ങ്ങി​യ കു​ടി​വെ​ള്ള​വി​ത​ര​ണം ഇ​ന്ന് വീ​ണ്ടും തു​ട​ങ്ങി​യേ​ക്കും.

എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ ഏ​റാ​ക്ക​ലി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. തു​ട​ർ​ന്ന് ഏ​ങ്ങ​ണ്ടി​യൂ​ർ മു​ത​ൽ ശ്രീ​നാ​രാ​യ​ണ​പു​രം വ​രെ​യു​ള്ള പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്നു ഏ​റു​ജ​ലം വ​രു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. വ​ലി​യ മോ​ട്ടോ​ർ എ​ത്തി​ച്ച് വെ​ള്ളം അ​ടി​ച്ചു​ക​ള​ഞ്ഞാ​ണ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കു​ഴി​യെ​ടു​ക്കു​ന്ന​തി​നു സ​മീ​പ​ത്ത് വൈ​ദ്യു​തി പോ​സ്റ്റ് ഉ​ള്ള​തി​നാ​ൽ കാ​ട്ടൂ​ർ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.


ഒ​ൻ​പ​തു തൊ​ഴി​ലാ​ളി​ക​ൾ 12 മ​ണി​ക്കൂ​റോ​ളം തു​ട​ർ​ച്ച​യാ​യി ക​ഠി​നാ​ധ്വാ​നം​ചെ​യ്താ​ണ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു ട്ര​യ​ൽ​റ​ൺ ആ​രം​ഭി​ച്ച​ത്. നാ​ട്ടി​ക അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ലി​റ്റി ജോ​ർ​ജ്, വാ​ടാ​ന​പ്പി​ള്ളി സെ​ക്ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഷാ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ്റ​കു​റ്റ​പ്പ​ണി.