മാ​ഹി​യി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Saturday, October 5, 2024 7:29 AM IST
മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സ ബ​സി​ലി​ക്ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ 18 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും. രാ​വി​ലെ 11.30ന് ​അ​ദ്ഭു​ത പ്ര​വ​ർ​ത്ത​ക​യാ​യ ആ​വി​ലാ​യി​ലെ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ പ​താ​ക കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ജ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ പ്രാ​ർ​ഥ​ന ച​ട​ങ്ങു​ക​ളോ​ടെ കൊ​ടി​യേ​റ്റും.

ഉ​ച്ച​യ്ക്ക് 12 ന് ​അ​മ്മ​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​സ്വ​രൂ​പം ര​ഹ​സ്യ അ​റ​യി​ൽ നി​ന്നെ​ടു​ത്ത് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. തി​രു​നാ​ള​റി​യി​ച്ചു​കൊ​ണ്ട് ക​തി​നാ വെ​ടി​ക​ളും മാ​ഹി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഈ ​സ​മ​യം പ്ര​ത്യേ​ക സൈ​റ​ണും മു​ഴ​ക്കും. വി​ശ്വാ​സി​ക​ൾ​ക്ക് തി​രു​സ്വ​രൂ​പ​ത്തി​ൽ പൂ​മാ​ല​ക​ൾ അ​ർ​പ്പി​ക്കാ​നും മെ​ഴു​കു​തി​രി തെ​ളി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.14, 15 തീ​യ​തി​ക​ളി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ന​ട​ക്കും. 14ന് ​വൈ​കു​ന്നേ​രം തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ന​ഗ​ര​പ്ര​ദ​ക്ഷി​ണം, 15ന് ​പു​ല​ർ​ച്ചെ ഉ​രു​ൾ നേ​ർ​ച്ച എ​ന്നി​വ ന​ട​ക്കും.


വി​ശു​ദ്ധ കു​ർ​ബാ​ന നി​യോ​ഗം ന​ൽ​കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും നേ​ർ​ച്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും കു​മ്പ​സാ​ര​ത്തി​നും എ​ല്ലാ ദി​വ​സ​വും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. 22 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി മാ​ഹി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കും.