വാ​ളൂ​ർ സ്കൂളി​ൽ കു​ട്ടി​ക​ളു​ടെ പ​ഞ്ച​വാ​ദ്യ​ അ​ര​ങ്ങേ​റ്റം
Saturday, July 6, 2024 1:31 AM IST
കാ​ടു​കു​റ്റി: വാ​ളൂ​ർ നാ​യ​ർ സ​മാ​ജം ഹൈ​സ്‌​കൂ​ളി​ൽ പ​ഞ്ച​വാ​ദ്യ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒന്പതുപേ​രു​ടെ അ​ര​ങ്ങേ​റ്റം ന​ട​ന്നു. കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി കാ​ള​ത്തി​മേ​യ്ക്കാ​ട് പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​ച്ചു.

പ​ത്മ​ഭൂ​ഷ​ൺ കു​ഴൂ​ർ നാ​രാ​യ​ണമാ​രാ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ഞ്ച​വാ​ദ്യ പ​രി​ശീ​ല​നക്ക​ള​രി​യാ​ണ് കു​ട്ടി​ക​ളെ മേ​ള​ത്തി​ൽ കൊ​ട്ടി​ക്ക​യ​റാ​ൻ പ്രാ​പ്ത​രാ​ക്കി​യ​ത്. അ​ന്ന​മ​ന​ട മു​ര​ളീ​ധ​രമാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. 40 ലേ​റെ ക​ലാ​കാ​ര​ന്മാ​രും കു​ട്ടി​ക​ൾ​ക്കൊ​പ്പം വാ​ദ്യ​വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത​തോ​ടെ സ് കൂ​ളി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ര​ങ്ങേ​റ്റം കാ​ണാ​നെ​ത്തി​യ നാ​ട്ടു​കാ​ർ​ക്കും ആ​വേ​ശ​മാ​യി.