ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ളയ്ക്ക് തുടക്കമായി
Saturday, October 5, 2024 5:00 AM IST
നെ​ടു​മ്പാ​ശേ​രി : അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള കു​റ്റി​പ്പു​ഴ ക്രി​സ്തു രാ​ജാ ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ നൂ​ത​നാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മി​ഴി തു​റ​ക്കു​ന്ന മേ​ള ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്തം​ഗ​വും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ ഷി​ബി പു​തു​ശേ​രി പ​താ​ക ഉ​യ​ർ​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​ങ്ക​മാ​ലി എ​ഇ​ഒ സീ​ന പോ​ൾ സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ഴു​വ​ൻ​ഞ്ചേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ,

പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി പ്ര​ദീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​എം. വ​ർ​ഗീ​സ്, സി.​കെ. കാ​സിം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. അ​ബ്ദു​ൾ ജ​ബ്ബാ​ർ,


ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹെ​ഡ്മി​സ്ട്ര​സ് പി.​പി. ലീ​ന, അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ഷി​ബി ശ​ങ്ക​ർ, പി.​വി. മു​രു​ക​ദാ​സ്,സി.​എ​സ്. സി​ദ്ദി​ഖ് , ഷാ​ലി​മ കെ.​എ​സ്, ഫാ. ​ജോ​ഷി വേ​ഴ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അ​ങ്ക​മാ​ലി ഉ​പ​ജി​ല്ല​യി​ലെ 110 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 1500 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്രൈ​സ്റ്റ് രാ​ജ് ഹൈ​സ്കൂ​ൾ കു​റ്റി​പ്പു​ഴ, ഗ​വ. ജെ​ബി​എ​സ് കു​ന്നു​ക​ര, സെ​ന്‍റ് ഫ്രാ​ൻ​സി​സ് എ​ൽ​പി​എ​സ് കു​റ്റി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ശാ​സ്ത്ര മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ശാ​സ്ത്ര മേ​ള നാ​ളെ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കീ​ട്ട് 3.30 ന് ​മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന ബാ​ബു അ​ധ്യ​ക്ഷ​യാ​കും.