‘സ​ർ​ഗ​ധ്വ​നി’​ക്ക് തി​രി​തെ​ളി​ഞ്ഞു
Saturday, October 5, 2024 4:39 AM IST
മൂ​വാ​റ്റു​പു​ഴ: സി​ബി​എ​സ്ഇ സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം സ​ർ​ഗ​ധ്വ​നി​ക്ക് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ തി​രി​തെ​ളി​ഞ്ഞു. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ നാ​നാ​ത​ര​ത്തി​ലു​ള​ള ക​ഴി​വു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ബിഷപ് പറഞ്ഞു.

യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​രീ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്സി​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ , സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​റും നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി,

ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ണ്‍​സ്, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജൈ​ന പോ​ൾ, സ്പോ​ർ​ട്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​സി. സു​ബാ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ജി​യ എ​ഫ്സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​വി. ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ ചൂ​ര​ത്തൊ​ട്ടി സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജൈ​ന പോ​ളി​ന് കൈ​മാ​റി. ഏ​ഴു മു​ത​ൽ ഒ​ന്പ​ത് വ​രെ​യാ​ണ് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ 92 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നാ​ലാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ മൂ​ന്ന് നാ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കും. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ച് വേ​ദി​ക​ളി​ൽ 140 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ .